മെൽബണിലും തർന്നടിഞ്ഞ് ഇംഗ്ലിഷ് പട; ബോക്സിങ് ഡേയിൽ 110ന് പുറത്ത്, ഓസീസിന് ഒന്നാം ഇന്നിങ്സ് ലീഡ്

ഹാരി ബ്രൂക്കിനെ പുറത്താക്കിയ സ്കോട്ട ബോളണ്ടിന്‍റെ ആഹ്ലാദം
മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും സന്ദർശകരായ ഇംഗ്ലണ്ടിന് വമ്പൻ ബാറ്റിങ് തകർച്ച. ഓസീസിതിരെ ഒന്നാം ഇന്നിങ്സിൽ 110 റൺസിന് ഇംഗ്ലിഷ് ബാറ്റിങ് നിര ഓൾഔട്ടായി. 41 റൺസ് നേടിയ ഹാരി ബ്രൂക്കാണ് അവരുടെ ടോപ് സ്കോറർ. ബ്രൂക്കിനു പുറമെ ബെൻ സ്റ്റോക്സ് (16), ഗസ് അറ്റ്കിൻസൻ (28) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ആസ്ട്രേലിയക്കായി മൈക്കൽ നെസർ നാലും സ്കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ പിഴുതു. നേരത്തെ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 152 റൺസ് നേടി പുറത്തായിരുന്നു. 42 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ നേടിയത്.
Updating…
