അണ്ടർ 19 ലോകകപ്പ് ടീമിൽ രണ്ടു മലയാളികൾ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ക്യാപ്റ്റനായി വൈഭവ്

മുംബൈ: ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ സംഘത്തിൽ ഇടംപിടിച്ച് രണ്ട് മലയാളികൾ. തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ സ്പിൻ ഓൾ റൗണ്ടർ മുഹമ്മദ് ഇനാനും ഹൈദരാബാദ് മലയാളിയായ ബാറ്റർ ആരോൺ ജോർജുമാണ് ആയുഷ് മാത്രെ നയിക്കുന്ന ടീമിലുള്ളത്.
മുഹമ്മദ് ഇനാൻ
ജനുവരി 15 മുതൽ ഫെബ്രുവരി ആറു വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് നടക്കുക. ജനുവരി മൂന്നു മുതൽ ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറുന്ന ഏകദിന പരമ്പരക്കുള്ള സംഘത്തിൽ പരിക്കേറ്റ മാത്രെയില്ല. 14കാരൻ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശിയാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ നയിക്കുക. ആരോണാണ് ഉപനായകൻ. ഈ ടീമിലും ഇനാനുണ്ട്.
ലോകകപ്പ് സ്ക്വാഡ്
ആയുഷ് മഹാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിങ്, ആർ. എസ് അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, മുഹമ്മദ് ഇനാൻ, ഹെനിൽ പട്ടേൽ, ഡി. ദീപേഷ്, കിഷൻ കുമാർ സിങ്, ഉദ്ധവ് മോഹൻ.
