​കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസ് പിടിയിൽ



ചെന്നൈ: ​നിരവധി കൊലപാതക കേസുകളിൽ ഉൾപ്പടെ പ്രതിയായ ബാലമുരുകൻ തമിഴ്നാട് പൊലീസ് പിടയിൽ. തിരുച്ചറപ്പള്ളിയിൽ നിന്നാണ് ഇയാൾ​ പിടിയിലായത്. വാഹനപരിശോധനക്കിടെ തമിഴ്നാട് ക്യൂബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ചയാണ് ഇയാൾ പൊലീസ് പിടയിലായത്.

നേരത്തെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ട​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ത​ന​ഗ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​കെ കൊ​ണ്ടു​വ​രു​മ്പോ​ൾ ജ​യി​ലി​നു മു​ന്നി​ൽ വെ​ള്ളം വാ​ങ്ങാ​ൻ നി​ർ​ത്തി​യ​പ്പോ​ൾ കാ​റി​ൽ​നി​ന്നി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടേ​മു​ക്കാ​ലി​നും മൂ​ന്ന​ര​ക്കും ഇ​ട​യി​ൽ ജ​യി​ൽ​വ​ള​പ്പി​ൽ ഒ​ളി​ച്ച ഇ​യാ​ൾ, ആ​ദ്യം ഒ​രു ജ​യി​ൽ ജീ​വ​ന​ക്കാ​ര​ന്റെ സൈ​ക്കി​ൾ മോ​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

തെ​ങ്കാ​ശി സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ക​ൻ (45) ക​ഴി​ഞ്ഞ മേ​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.അ​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​യി​രു​ന്നു ഇ​യാ​ൾ ക​ട​ന്ന​ത്. തുടർന്ന് ബാലമുരുകന് വേണ്ടി തമിഴ്നാട് പൊലീസും കേരള പൊലീസും വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ബാലമുരുകനെ കൊണ്ടു വന്നതിൽ വലിയ വീഴ്ച തമിഴ്നാടിന് പൊലീസിന് പറ്റിയെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. തമിഴ്നാട് പൊലീസിന്റെ അറിവോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടതെന്ന വാദങ്ങളും ഉണ്ടായിരുന്നു.