ഇൻസ്റ്റഗ്രാമിൽ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

As Madhya Pradesh boy dies while making reel, friends keep recording

ഇൻസ്റ്റഗ്രാമിൽ സുരക്ഷാവീഴ്ച. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. മാൽവെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്. ലൊക്കേഷൻ, ഫോൺ നമ്പർ ,ഇ -മെയിൽ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്. വിവരങ്ങൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്കത്തിയെന്നാണ് വിവരം.

സുരക്ഷാ വീഴ്ച പുറത്തുവന്നതിന് പിന്നാലെ, നിരവധി ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ സൈബർ ആക്രമണത്തിന് പിന്നിലുള്ളവർ സജീവമായി ശ്രമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ വിശദമായ സാങ്കേതിക വിശദീകരണം നൽകിയിട്ടില്ല.

ചോർന്ന വിവരങ്ങളുടെ അളവും ചോർന്ന വിവരങ്ങളുടെ തരവും കണക്കിലെടുത്ത് ഈ സംഭവം ആശങ്കാജനകമാണ്. ചോർ‌ന്ന വിവരങ്ങൾ ഉപയോ​ഗിച്ച് സൈബർ ഇടങ്ങളിൽ സാമ്പത്തിക കുറ്റങ്ങൾ ഉൾപ്പെടെ ചെയ്യാനുള്ള സാധ്യത വളരെയേറെയാണ്. സൈബർ ആക്രമണത്തിൽ നിന്ന് അക്കൗണ്ട് സുരക്ഷിതമാക്കാൻ സൈബർ സുരക്ഷാ വിദഗ്ധർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പാസ്‌വേഡ് ഉടനടി മാറ്റുക, ടു ഫാക്ടർ ഓതന്റിക്കേഷൻ, ഇമെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, ലോഗിൻ ആക്ടിവിറ്റി പരിശോധിക്കുക എന്നിവ പിന്തുടരാനാണ് വിദ​ഗ്ദർ നൽകുന്ന നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *