പാലക്കാട് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ



പാലക്കാട്: വിദ്യാർഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പീഡന വിവരം അറിഞ്ഞിട്ടും മറച്ചു വെക്കാൻ ശ്രമിച്ചതിനാണ് നടപടി. പീഡന വിവരം അറിഞ്ഞപ്പോൾ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവങ്കിൽ കൂടുതൽ കുട്ടികൾ പീഡനത്തിനിരയാകുമായിരുന്നില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിരീക്ഷണം.

സ്കൂൾ മാനേജരെ പിരിച്ചു വിടാനുള്ള നടപടികളും ആരംഭിച്ചുണ്ട്. പ്രതി അധ്യാപകനായ അനിലിനെ സസ്പെൻഡ് ചെയ്തിരുന്നു. പിരിച്ചു വിടാനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും.

നവംബറിലാണ് ആറാം ക്ലാസുകാരനെ അധ്യാപകൻ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി മദ്യം നൽകി പീഡിപ്പിച്ചത്. ഇയാളുടെ ഫോണിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.