രക്ത സാക്ഷി ഫണ്ട് തിരിമറി; എത്ര പിരിച്ചെന്ന് പുറത്ത് പറയാൻ കഴിയില്ലെന്ന് കെ.കെ രാഗേഷ്; പാർട്ടി അറിഞ്ഞാൽ മതി
കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് തിരിമറിക്കേസിൽ എത്ര രൂപ പിരിച്ചെടുത്തെന്ന് വെളിപ്പെടുത്താതെ സി.പി.എം. പിരിച്ച തുക പൊതുജനം അറിയേണ്ടതില്ലെന്നും പാർട്ടി മാത്രം അറിഞ്ഞാൽ മതിയെന്നും ജില്ലാ സെക്രട്ടറി കെ.കെ.കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിരിച്ചെടുത്ത പണത്തിന്‍റെ രേഖ പാർട്ടിക്കുണ്ടെന്നാണ് സി.പി.എം. നൽകുന്ന മറുപടി. നടപടി ക്രമങ്ങൾ പാലിച്ചാണ് ഭൂമി എടുത്തതെന്നും അതുമായി ബന്ധപ്പെട്ട പ്രധാന ചുമതല വഹിക്കുന്ന ആളല്ല ടി.ഐ മധുസൂധനനെന്നും തെറ്റായ ആക്ഷേപങ്ങൾ സമ്മതിച്ചു തരാൻ കഴിയില്ലെന്നും കെ.കെ രാഗേഷ് പറഞ്ഞു.
രക്ത സാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞി കൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചു എന്നും ഉത്തമ കമ്യൂണിസ്റ്റല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
