പ്രഫ. യാസീൻ അശ്റഫിന്റെ മാതാവ് പാത്തുട്ടി നിര്യാതയായി
മലപ്പുറം: പെരിന്തൽമണ്ണ വലിയങ്ങാടി വൈ.എം.സി.എ റോഡിലെ പരേതനായ കല്ലിങ്ങൽ അബ്ദുവിൻ്റെ ഭാര്യ പാത്തുട്ടി (104) നിര്യാതയായി. പിതാവ്: പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മു. ‘മീഡിയവൺ’ മാനേജിങ് ഡയരക്ടറും ‘മാധ്യമം’ അസോസിയേറ്റ് എഡിറ്ററുമായ പ്രഫ. യാസീൻ അശ്റഫിന്റെ മാതാവാണ്.
മറ്റു മക്കൾ: ആയിഷ, ഫാത്തിമ, ഡോ. അഹമ്മദ് അൻവർ, യഹിയ ഹാറൂൺ (റിട്ടയേർഡ് ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), റിട്ട. പ്രഫ. ആമിന (എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്), റിട്ട. പ്രഫ. മുഹമ്മദ് അയ്യൂബ് (പി.ടി.എം ഗവ. കോളജ്, പെരിന്തൽമണ്ണ)
ഖൈറുന്നീസ, മുസ്തഫ അസ്‌ലം (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ്)
മരുമക്കൾ: പരേതനായ സാർജൻറ് കണ്ണംതൊടി ഹംസ (പൂപ്പലം), നഫീസ പെരുമ്പുള്ളി (പെരിന്തൽമണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്സിന കോൽത്തൊടി (ഉച്ചാരക്കടവ്), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേൾസ് സ്കൂൾ, പെരിന്തൽമണ്ണ), ഡോ. ജീന (എടവനക്കാട്), പരേതനായ മുഹമ്മദ് കുഞ്ഞി നാലിൻറകത്ത് (വണ്ടൂർ)
ഖബറടക്കം ഇന്ന് ( 3.3.2026) വൈകീട്ട് അഞ്ച് മണിക്ക് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
