തുറവൂർ ആശുപത്രി കെട്ടിടോദ്ഘാടന ചടങ്ങിനിടെ സംഘർഷം: നിരവധി പേർക്ക് പരിക്ക്



തുറവൂർ: തുറവൂർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിൻ്റെയും ട്രോമാക്കെയർ യൂനിറ്റിൻ്റെയും ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർ ഷത്തിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. പ്രവർത്തകർക്ക് പരിക്ക്. പട്ടണക്കാട് ബ്ലോക്ക് പ്രസിഡൻ്റ് സി.കെ. രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.ഗൗരീശൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിമിൽ, കോൺഗ്രസ് എഴുപുന്ന മണ്ഡലം പ്രസിഡൻ്റ് കെ.എക്സ്. തങ്കച്ചൻ, മുൻ ജില്ലാ പഞ്ചായ ആംഗവും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ അനന്തു രമേശൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് പ്രീതി ഷാജി, ജില്ലാ വൈസ് പ്രസിഡൻ്റ് ജയാ ഷിബു, മഹിളാ മോർച്ചാ പാണാവള്ളി മണ്ഡലം പ്രസിഡൻ്റ് ജിഷാ വിജയകുമാർ, ബി.ജെ.പി. അരൂർ മണ്ഡലം സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവരാണ് പരിക്കേറ്റ് തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയത്. തലക്ക് ഗുരുതര പരിക്കേറ്റ ഗൗരീശനെയും സിമിലിനെയും തങ്കച്ചനെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരീശന്റെ നില ഗുരുതരമാണ്.