പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കണം -വിസ്‌ഡം യൂത്ത് സൗഹൃദ ഇഫ്‌താർ സംഗമം
കോഴിക്കോട്: പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച സൗഹൃദ ഇഫ്‌താർ സംഗമം ആവശ്യപ്പെട്ടു. സ്വതന്ത്ര രാഷ്ട്രമായ ഇറാനുമേൽ യാതൊരു മുന്നറിയിപ്പുമില്ലാതെയും യുദ്ധ മര്യാദകൾ പാലിക്കാതെയും അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണം അംഗീകരിക്കാവുന്നതല്ല. പശ്ചിമേഷ്യയിൽ കലാപം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യം തിരിച്ചറിയാൻ ലോക രാഷ്ട്രങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അവസാനിപ്പിക്കാൻ ഇന്ത്യ ലോക രാഷ്ട്രങ്ങൾക്ക് മേൽ സമ്മർദം ചെലുത്തണം. സമാധാന ചർച്ചകൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്നും ഇഫ്‌താർ സംഗമം ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അമേരിക്കക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗമെന്ന് പ്രഖ്യാപിച്ച് ഗൾഫ് മേഖലകളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം. നിരപരാധികളുടെ മരണത്തിനും, തീരാ ദുരിതത്തിനും വഴിവെക്കുന്ന ഇറാൻ ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണെന്നും സംഗമം നിരീക്ഷിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, അഹ്‌മദ് ദേവർകോവിൽ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ജില്ല പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി സയ്യിദ് മുഹമ്മദ് ഷമീൽ, കൗൺസിൽ അംഗങ്ങളായ സഫറി വെള്ളയിൽ, ടി.പി.എം ജിഷാൻ, മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ സലാം, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. കെ ജയന്ത്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ, ജന. സെക്രട്ടറി ടി.ടി ഇസ്മായിൽ, സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സി.പി മുസാഫർ അഹ്‌മദ്, മാതൃഭൂമി പത്രാധിപർ പി.വി ചന്ദ്രൻ, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്,
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മദ്രസ ക്ഷേമ നിധി ബോർഡ് മുൻ ചെയർമാൻ അബ്ദുൽ ഗഫൂർ സൂര്യ, കോഴിക്കോട് ഡി.സി.സി വൈസ്. പ്രസിഡന്റ് പി.പി നൗഷീർ, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.എ സമീർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, കോഴിക്കോട് ഡി.സി.സി ജന. സെക്രട്ടറി നിജേഷ് അരവിന്ദ്, മാധ്യമം എഡിറ്റർ വി.എം ഇബ്രാഹിം അബ്ദുറഹ്മാൻ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ഐ.എസ്.എം മർകസുദ്ദഅവ പ്രസിഡന്റ് ഡോ. അൻവർ സാദത്ത്, എം.എസ്.എസ് യൂത്ത് വിംഗ് സെക്രട്ടറി സാദിഖ് വട്ടപ്പറമ്പ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അംജദ് അലി, കെ.എം.സി.ടി ഇൻസ്റ്റിറ്റ്യൂട്സ് ചെയർമാൻ ഡോ. കെ എം നവാസ്, ആഷിഖ് അസോസിയേറ്റ്സ് സി.ഇ.ഒ എ എം ആഷിഖ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അസോസിയേറ്റ് എഡിറ്റർ എം.പി പ്രശാന്ത്, റിപ്പോട്ടർ ടി.വി ബ്യൂറോ ചീഫ് വി.എസ് രഞ്ജിത്ത്, മാധ്യമം കാലിക്കറ്റ് ബ്യൂറോ ചീഫ് ഹാശിം എളമരം, നേർപഥം വാരിക ചീഫ് എഡിറ്റർ പി.വി അനിൽ പ്രിം റോസ്, ഡോ. ഷഹ്ദാദ് എന്നിവർ പങ്കെടുത്തു.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് പ്രസിഡന്റ് ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി ടി.കെ. അഷ്‌റഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിസ്‌ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, ട്രഷറർ കെ. സജ്ജാദ്, വിസ്‌ഡം യൂത്ത് സംസ്ഥാന ഭാരവാഹികൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
