ദേശീയ രക്തദാനദിനം സമുചിതമായി ആഘോഷിച്ച് KKMHSS ലെ NSS വളണ്ടിയർമാർ.

ചീക്കോട് : കെ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ദേശീയ രക്ത ദാനദിനം സമുചിതമായി ആഘോഷിച്ചു.(NSS Volunteers at KKMHSS celebrating National Blood Donation Day appropriately.)|Blood Donation Day appropriately.വിദ്യാർത്ഥികളിലും ജനങ്ങളിലും രക്ത ദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്താനും രക്തദാനത്തിലൂടെ ജീവ ദാതാക്കളായി മാറുവാൻ പ്രേരണ ചെലുത്തുവാനും ഈ പ്രോഗ്രാം സഹായകമായിത്തീരുമെന്നും ചീക്കോട് അങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ വിലയിരുത്തപ്പെട്ടു. യോഗത്തിൽ ചീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ കരീം, സുലൈമാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രിൻസിപ്പൽ മുനീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രോഗ്രാം ഓഫീസർ നിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷാക്കിർ മാസ്റ്റർ, അമ്പിളി ടീച്ചർ, ശ്രീജിത ടീച്ചർ എന്നിവരും NSS വോളന്റിയർമാരായ യാസ്നാ മുല്ലൂസ്, റാഷിദ്‌ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു.ശേഷം, രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്ലക്കാഡുകളുമായി നാട്ടുകാർക്കൊപ്പം വിദ്യാർത്ഥികൾ മനുഷ്യച്ചങ്ങല തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *