ശുചിത്വത്തിനായി ഒരു മണിക്കൂർ ഒന്നിച്ച്; തോട്ടുമുക്കം ഹെൽത്ത് & വെൽനെസ് സെൻ്റർ പരിസരം ശുചീകരിച്ചു.
ആയുഷ്മാൻ ഭവ പദ്ധതിയുടെ ഭാഗമായി നാടിന്റെ ശുചിത്വത്തിനായി ഒരു മണിക്കൂർ ഒരുമിച്ച് കൈകോർക്കാം എന്ന സന്ദേശവുമായി കൊടിയത്തൂരിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊടിയത്തൂർ പഞ്ചായത്തിന്റെയും ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ തോട്ടുമുക്കം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പരിസരമാണ് ശുചീകരിച്ചത്. ശുചീകരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറയം കുട്ടി ഹസ്സൻ അധ്യക്ഷയായി. വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലത എൻഎസ്എസ് കോഡിനേറ്റർ റോസ് മേരി , എൻഎസ്എസ് വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാപ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.