ഗാന്ധി ജയന്തി ദിനം സേവനദിനമായി ആചരിച്ചു.
കൊടിയത്തൂർ : വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം ഗാന്ധി ജയന്തി ദിനം സേവനദിനമായി കൊണ്ടാടി. കോട്ടമ്മൽ – തെയ്യത്തും കടവ് റോഡിൽ കൊളായിൽ ഭാഗത്ത് രൂപപ്പെട്ട ‘കുളം’ ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തി. നിരവധി ടൂ വീലർ യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. കാൽ നടയാത്രക്കാർ തൊട്ടടുത്ത പറമ്പിൽ കയറിയായിരുന്നു യാത്ര. സേവനദിനം വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല മാസ്റ്റർ, കെ.ടി.എ. ഹമീദ്, റഫീഖ് കുറ്റിയോട്ട് , സത്താർ vk, അമീൻ TK. ശാഹിദ് KE, ശബീൽ മംഗലശ്ശേരി, സൽമാൻ KT, അശ്റഫ് pp , നസ്റുള്ള, ആലികുട്ടി Pv എന്നിവർ നേതൃത്വം നൽകി.