പഞ്ചായത്ത് തല കലോൽസവം ഒക്ടോബർ 26 ന് അൽ – അൻവാറിൽ.
കുനിയിൽ : കിഴുപറമ്പ പഞ്ചായത്തിലെ എൽ.പി സ്കൂളുകളുടെ പഞ്ചായത്ത് തല കലോൽസവത്തിന്റെ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഒക്ടോബർ 26 ന് കുനിയിൽ അൽ – അൻവാർ സ്കൂളിലാണ് കലോൽസവം നടക്കുന്നത്. പരിപാടിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. സഫിയ നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല മുനീർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗഫൂർ കുറുമാടൻ, ഇംപ്ലിമെന്റിംഗ് ഓഫീസർ നാസർ .സി. ടി, എച്ച്. എം ഫോറം സെക്രട്ടറി അക്ബറലി, സി.ഡി.എസ് ചെയർ പേഴ്സൺ പി.പി. റംലാബീഗം, കെ. യൂസഫ് , ചന്ദ്രദാസ് , കെ.എൻ മുഹമ്മദലി മാസ്റ്റർ, റഹീല കെ.ടി,പി.വീരാൻ കുട്ടി, രമണി ടീച്ചർ, എൻ.ടി ഹമീദലി, കെ.കെ. മുസ്തഫ, റഫീഖ് സി. തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ക്കൂളുകളെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപകരും പി.ടി.എ , എം. ടി.എ അംഗങ്ങളും, ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു.