“ചിലമ്പൊലി 2K23” ; കലാമേള നടത്തി പത്തനാപുരം GLP സ്കൂൾ.
പത്തനാപുരം ഗവൺമെൻറ് എൽ പി സ്കൂളിൽ സ്കൂൾതല കലാമേള ചിലമ്പൊലി 2 K 23 വാർഡ് മെമ്പർ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സാദിഖ് എം ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുഫൈറത്ത്, പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മർ MP, എം പി ടി എ പ്രസിഡൻറ് ഷാദിയ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൺവീനർ ഷബ്ല ടീച്ചർ, അഞ്ജു ടീച്ചർ, ഫസീല ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുഭിഷ ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.