ചാലിയാര്‍ റിവര്‍ കയാക്കിന് സ്വീകരണം നല്‍കി
കേരള ടൂറിസം വകുപ്പ് , കേരള അഡ്‌വെഞ്ചര്‍ ടൂറിസം, ഡി.ടി.പി.സി കാലിക്കറ്റ് എന്നിവയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ മുതല്‍ ചെറുവണ്ണൂര്‍ വരെ ചാലിയാറിലൂടെ വിവിധയിനം കയാക്കുകളിലായി രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നുമായി അറുപതോളം പേര്‍ പങ്കെടുത്തുകൊണ്ട് ചാലിയാര്‍ ശുചീകരണ ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന ചാലിയാര്‍ റിവര്‍ പാടിലിന്‍റെ ഒമ്പതാം പതിപ്പിന് മൈത്ര വൈറ്റ്സ്റ്റാര്‍ ആര്‍ട്സ് &സ്പോര്‍ട്സ് ക്ളബ്ബ് സ്വീകരണം നല്‍കി. മൂന്ന് ദിവസങ്ങളിലായി 68 കി.മീറ്റര്‍ സഞ്ചരിക്കുന്ന കയാക്കിംഗിന്‍റെ നടത്തിപ്പ് ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ആണ്. സ്വീകരണത്തില്‍ ക്ളബ്ബ് പ്രസിഡണ്ട് ജുനൈസ് കെ., സെക്രട്ടറി ഷബീര്‍ .പി ക്ളബ്ബ് ഭാരവാഹികളായ ഷഫീഖ്, അനീസ്, ഉമര്‍ ഫാറൂഖ്, സവാദ് കയാക്കിംഗ് കോര്‍ഡിനേറ്റര്‍ പ്രസാദ് തുമ്മാണി, ലീഡര്‍ റായെന്‍ കൊടിത്തൊടിക എന്നിവര്‍ സംബന്ധിച്ചു.