മികച്ച പി. ടി. എ; സി. കെ അശ്റഫിന് ജനകീയ ആദരവ് സംഘടിപ്പിച്ചു.
അരീക്കോട് : സംസ്ഥാനത്തെ മികച്ച പി. ടി. എക്കുള്ള അവാർഡ് അരീക്കോട് ജി. എം. യു. പി സ്കൂളിന് നേടികൊടുത്ത സി. കെ അശ്റഫിന് ജനകീയ ആദരവ് നൽകി. അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആദരവ് പി. വി അൻവർ MLA ഉദ്ഘാടനം ചെയ്തു. പി. പി ജാഫർ സ്വാഗതം പറഞ്ഞ ചടങ്ങ് കണ്ടെങ്ങൽ അബ്ദു റഹിമാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ പ്രസിഡന്റ് സി. കെ അശ്റഫിനും സ്കൂൾ പി. ടി. എ കമ്മറ്റിക്കുമുള്ള പൗരാവലിയുടെ ഉപഹാരവും MLA പി. വി. അൻവർ നിർവഹിച്ചു. പൗരാവലിയുടെ പ്രശസ്തി പത്രം മലിക്ക് നാലകത്ത് അവതരിപ്പിച്ചു. പ്രശസ്തി പത്രം പഞ്ചായത്ത് മെമ്പർമാരായ കെ. സാദിൽ, രതീഷ്, കെ. മുക്താർ, ജമീല ബാബു, സി. പി. എം. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ, എം. ടി. മുസ്തഫ, എം. പി. ബി ഷൗക്കത്ത്, കെ. ഇസ്മായിൽ മാസ്റ്റർ, കെ. മുഹമ്മദ് ശരീഫ്, എം അബ്ദുൾ നാസർ, പി. ഹബീബ് റഹ്മാൻ, ശരീഫ് കളത്തിങ്ങൽ, തുടങ്ങീ വിവിധ വെക്തികളും ക്ലബ്ബുകളും, സംഘടനകളും, ഉപഹാരങ്ങൾ സമർപ്പിച്ചു. കെ. സെയ്ത് ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതി ട്രെസ്റ് സെക്രട്ടറി ടി. സലീം അവതരിപ്പിച്ചു. ട്രെസ്റ്റിനു മുണ്ടമ്പ്ര ഷർമിക്ക് ബാബു നൽകിയ സംഭാവന MLA ഏറ്റുവാങ്ങി. എം. പി ഔറംഗസീബ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സംഗീത ഓർഗസ്ട്രാ നയിച്ച സംഗീത വിരുന്നും അരങ്ങേരി.