ഇനിയും പൂക്കുന്ന നമ്മൾ ; പെൻഷൻകാരുടെ കലാമത്സരങ്ങൾ സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻകാരുടെ ബ്ലോക്ക് തല കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇ കെ എം പന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നലെ (08/10/23) അരീക്കോട് BRC ഹാളിൽ നടന്ന പരിപാടിയിൽ കെ എസ് എസ് പി യു അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷനായിരുന്നു. ബി കെ ഇബ്രാഹീം, അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, ടി മുഹമ്മദലി, ബി പി ഗോപാലകൃഷ്ണൻ, കെ ഭാസ്കരൻ സംസാരിച്ചു.