ജനവിരുദ്ധ സർക്കാറിനെതിരെ നാടൊന്നിച്ചിറങ്ങണം :ഇ.പി. ബാബു
ചെറുവാടി : വിലക്കയറ്റം പിടിച്ചുകെട്ടാതെയും ജനവിരുദ്ധത കൈ മുതലാക്കിയും ജനങ്ങളുടെ നടുവൊടിക്കുന്ന
ജനവിരുദ്ധ സർക്കാറിനെതിരെ നാടൊന്നിച്ചിറങ്ങണമെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ.പി. ബാബു. അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 18ന് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ തീരുമാനിച്ചു .ഉപരോധത്തിന്റെ പ്രചരണത്തിനായി 14 15 തീയതികളിൽ ആയി പഞ്ചായത്തിലെ രണ്ട് മേഖലയിൽ പദയാത്ര നടത്ത്തുവാനും തീരുമാനിച്ചു.
കൺവെൻഷൻ ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബു ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി സി സി സെക്രട്ടറി സി ജെ ആൻറണി ,യുഡിഎഫ് നേതാക്കളായ കെടി മൻസൂർ , എം എ അബ്ദുറഹിമാൻ, സിറാജുദ്ധീൻ , എൻ കെ അഷ്‌റഫ് , സുജാ ടോം , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു , വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , ബഷീർ പുതിയോട്ടിൽ , സൂഫിയാൻ , സുബ്രഹ്മണ്യൻ, തുടങ്ങിയ നേതാക്കൾ സംസാരിച്ചു. യുഡിഎഫ് കൺവീനർ യുപി മമ്മദ് സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത് നന്ദിയും പറഞ്ഞു