മിഠായി കവർ ചലഞ്ചുമായി ഒളവട്ടൂർ യതീംഖാന സ്കൂൾ വിദ്യാർത്ഥികൾ
ഒളവട്ടൂർ : രുചിച്ചറിഞ്ഞ മിഠായി കവറുകൾ മധുരമാക്കി ഒളവട്ടൂർ ഓർഫനേജ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ പരിസരങ്ങളിലും നിന്നും സമാഹരിക്കുന്ന മിഠായി കവറുകൾ കരകൗശല വസ്തുക്കളാക്കി പുനരുപയോഗത്തിനായി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ഡിപ്പാർട്ട്മെന്റിന് കൈമാറി പരിസര സുചിത്വം ഉറപ്പാക്കുന്ന പദ്ധതിക്കാണ് വിദ്യാലയത്തിൽ തുടക്കമായത്. ‘നുണഞ്ഞു തീരുന്ന മധുരം ‘ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വിദ്യാലയ പരിസരങ്ങളിലും വിദ്യാലയ കെട്ടിടങ്ങളുടെ വിവിധ ഭാഗങ്ങളിലും മിഠായി കവറുകൾ ശേഖരിക്കാൻ പ്രത്യേക പെട്ടികൾ സ്ഥാപിച്ചു.
ജൂനിയർ റെഡ്ക്രോസ് (ജെ.ആർ.സി) അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഹെഡ് മാസ്റ്റർ ടി.കെ മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്റ്റാഫ് സെക്രട്ടറി ചീരങ്ങൻ റഷീദ് മാസ്റ്റർ, SRG കൺവീനർ ശിഹാബുദ്ധീൻ മാസ്റ്റർ, സീനിയർ സ്റ്റാഫ് മുഹമ്മദാലി മാസ്റ്റർ, Jrc കൗൺസിലർമാരായ എം.കെ നാസർ മാസ്റ്റർ, PC ആശിഖ് മാസ്റ്റർ, Jrc ലീഡർ അജീബാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.