മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിച്ചു

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി വിക്രമനാണ് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിനാണ് മേൽനോട്ട ചുമതല.

സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് എസ്.ഐ.ടിയിലുള്ളത് അന്വേഷണ സംഘം 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകണമോ വിജിലൻസിന് കേസ് കൈമാറണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദ ഇടപാടിൽ പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ നിർദേശമുണ്ട്. പ്രാഥമിക വിവര ശേഖരണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിക്കുന്ന റിപ്പോർട്ട് കേസിൽ നിർണായകമാകും.

സി.​എം.​ആ​ർ.​എ​ൽ മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെതിരെ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് ചൊവ്വാഴ്ച നിർദേശം നൽകിയിരുന്നു. ​കേസിൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ ഇ.​ഡി. ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം ലഭിച്ചിരുന്നു.

വീ​ണ പ​ണം വാ​ങ്ങി​യ​ത് പി​ണ​റാ​യി​ക്ക് വേ​ണ്ടി​യെ​ന്ന് അ​നു​മാ​നി​ക്കാ​മെ​ന്നും കൈ​ക്കൂ​ലി​ക്കും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​നും കേ​സെ​ടു​ക്കാം എ​ന്നു​മാ​ണ്​ അ​ഡ്വ​ക്കേ​റ്റ്​ ജ​ന​റ​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്​ കൈ​മാ​റി​യ നി​യ​മോ​പ​ദേ​ശം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് സർക്കാർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.