ഷാഫി പറമ്പിലിനെ കുറിച്ച് അപഖ്യാതികൾ പറഞ്ഞുരസിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ വൈസ് ചാൻസലർ; ഡോ. ജിന്റോ ജോൺ

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ഇ.എൻ. സുരേഷ് ബാബുവിന്റെ രാജി തെറ്റ് തിരുത്തലല്ലെന്നും, ഒരധമന് രക്ഷപ്പെടാൻ പാർട്ടി നൽകിയ അവസരമാണെന്നും കോൺഗ്രസ് നേതാവ് ഡോ.ജിന്റോ ജോൺ. പാർട്ടി പ്രവർത്തകർക്കിടയിലെ അടക്കംപറച്ചിലുകൾ ശരിയാണെങ്കിൽ സുരേഷ് ബാബുവിനെതിരെയുള്ള സ്ത്രീകളുടെ പരാതികൾ പോലീസിന് കൈമാറാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയാലും ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തതെന്നും പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ഉണ്ടെന്നൊക്കെ വീമ്പിളക്കാമെങ്കിലും രാജ്യത്തെ നിയമ നീതി സംവിധാനങ്ങളെ കൂടി ഒന്ന് ബഹുമാനിക്കുന്നതും ഒരു തെറ്റ് നിരത്തിൽ നടപടിയായി സ്വീകരിച്ചു കൂടേയെന്നും ജിന്റോ കുറിപ്പിലൂടെ ചോദിച്ചു. ഷാഫി പറമ്പിലിനെതിരെ വ്യാജ അപഖ്യാതികൾ നിർമ്മിച്ച് ആസ്വദിച്ച സുരേഷ് ബാബു ലൈംഗിക മനോരോഗികളുടെ ‘വൈസ് ചാൻസലർ’ ആയിരുന്നു എന്നാണ് പാലക്കാട്ടെ സിപിഎം പ്രവർത്തകർ തന്നെ ഇപ്പോൾ പറയുന്നതെന്നും ഡോ. ജിൻന്റോ ജോൺ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സുരേഷ്ബാബു സ്വയം മാറിയതെങ്കിൽ അത് തെറ്റ് തിരുത്തലല്ല. ഒരധമന് രക്ഷപെടാൻ പാർട്ടി കൊടുത്ത അവസരമാണ്. വിശാല ജില്ലാ സമ്മേളനം വിളിച്ചുചേർത്ത ആൾ തന്നെ മാറുന്ന സാഹചര്യത്തിന്റെ കാരണം വ്യക്തമാക്കപ്പെടേണ്ടതാണ്. സ്പിരിറ്റ് കച്ചവടത്തിലൂടേയും മദ്യലോബി പിന്തുണയിലൂടേയും പാർട്ടി ശ്രേണിയിൽ വളർന്ന് വന്നൊരാൾ നിരവധി സ്ത്രീകളുടെ പരാതിയിൽ പുറത്തേക്ക് പോയി എന്ന പാർട്ടിക്കാരുടെ അടക്കം പറച്ചിലിൽ ഉത്തരം പറയേണ്ടതാണ്.
കേൾവികൾ ശരിയെങ്കിൽ, രാജിക്ക് വ്യക്തമായ കാരണമായ ആ സ്ത്രീകളുടെ പരാതി പോലീസിന് കൈമാറേണ്ടതല്ലേ? കൈമാറുമോ? എത്ര തെറ്റ് തിരുത്തൽ സമ്മേളനം നടത്തിയാലും ഇത്തരം തെറ്റുകളെന്താ നിങ്ങൾക്ക് മനസ്സിലാകാത്തത്? പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും ഉണ്ടെന്നൊക്കെ വീമ്പിളക്കാമെങ്കിലും രാജ്യത്തെ നിയമ നീതി സംവിധാനങ്ങളെ കൂടി ഒന്ന് ബഹുമാനിക്കുന്നതും ഒരു തെറ്റ് നിരത്തിൽ നടപടിയായി സ്വീകരിച്ചു കൂടേ?
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് രാജിവച്ചു എന്നതിനേക്കാൾ പാർട്ടിക്കാരുടെ അടക്കംപറച്ചിലിൽ കേൾക്കുന്ന 12 പരാതികൾ പറഞ്ഞുതീർക്കാൻ ഓടിയെത്താൻ പറ്റാത്തതുകൊണ്ട് രക്ഷപ്പെട്ട് ഒഴിഞ്ഞു എന്ന് പറയുന്നതല്ലേ കുറേക്കൂടി ശരി?
ഷാഫി പറമ്പിലിനെ കുറിച്ച് അപഖ്യാതികൾ പറഞ്ഞുരസിച്ച, ബാംഗ്ലൂർക്കുള്ള ക്ഷണക്കത്ത് കൊടുത്തവരുടെ വിവരങ്ങൾ തിരക്കി നടന്ന, സ്കൂൾ ഹെഡ്മാസ്റ്ററെ തപ്പി നടന്നയാൾ ലൈംഗിക മനോരോഗികളുടെ വൈസ് ചാൻസലർ ആയിരുന്നു എന്നാണ് പാലക്കാട്ടെ പാർട്ടിക്കാർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തായാലും പന്ത്രണ്ടിലധികം ബാംഗ്ലൂർ ടിക്കറ്റുകളുടെ നഷ്ടദുഃഖത്തിലാണ് സുരേഷ് ബാബുവിന്റെ പടിയിറക്കം… ഓരോരോ അനാരോഗ്യങ്ങളേ!
