പെരുമ്പാവൂരില്‍ രണ്ട് കോടിയുടെ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
എറണാകുളം പെരുമ്പാവൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തിയ രണ്ട് കോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എം സി റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുകോടി രൂപയുടെ കൂഴല്‍പ്പണം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് പണം കോട്ടയത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇരുപത്തി അഞ്ച് ലക്ഷത്തിന്റെ എട്ട് കെട്ടുകളായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ഏറെയും 500 ന്റെ നോട്ടുകള്‍.
പണം കടത്താന്‍ ശ്രമിച്ചത് വെള്ള സ്വിഫ്റ്റ് കാറില്‍ ആയിരുന്നു. കാറിന്റെ ഡോറിനുള്ളില്‍ പണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമല്‍ മോഹന്‍ അഖില്‍ സജീവ് എന്നിവരെ
പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും കുഴല്‍പ്പണത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോദിക്കുന്നുണ്ട്.