ഫലസ്തീൻ ഐക്യദാർഢ്യം ; പ്രാർത്ഥനാ സദസ്സും സമൂഹ ഒപ്പുശേഖരണവും സംഘടിപ്പിച്ചു.
കൊടിയത്തൂർ : കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളുടെ മനുഷ്യക്കുരുതിക്കിരയാകുന്ന ഫലസ്തീനിലെ ഹൃദയ ഭേദകമായ യുദ്ധ ഭീകരതക്കെതിരെ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ സ്റ്റുഡൻറ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സദസ്സും സമൂഹ ഒപ്പുശേഖരണവും സംഘടിപ്പിച്ചു . വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ റസൂൽ ഫാമി, ബഹ്സാദ് ഹുസൈൻ, മുഹമ്മദ് റസീൻ , ആയിശാ അഫ് ഷിൻ, ഹാനി മുഹമ്മദ്, അഷ്മിൽ സി, മുഹമ്മദ് ഹനാൻ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ പി.ടി. അബൂബക്കർ ഫാറൂഖി, അബൂ ബഹ്സാദ്, വി.കെ ഉമ്മു സൽമ, ടി.കെ ഹസീന, പി.കെ നസീറ, സുഹ്റാ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.