‘ഞങ്ങളെ കൊല്ലരുത്’ ; പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി SSF ഊർങ്ങാട്ടിരി.
തെരട്ടമ്മൽ: SSF ഊർങ്ങാട്ടിരി സെക്ടർ കമ്മറ്റിക്ക് കീഴിൽ മഴവിൽ സംഘം ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. ‘ഞങ്ങളെ കൊല്ലരുത്’ ഇസ്രായേൽ ഭീകരതക്കെതിരെ കുഞ്ഞുങ്ങൾ പ്രതിഷേധിക്കുന്നു എന്ന പ്രമേയത്തിലാണ് റാലി സംഘടിപ്പിച്ചത്. ഇസ്രായേൽ ഭീകരതയ്ക്കെതിരെയും യുഎന്നിൻ്റെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും മൗനത്തിനെതിരെയും ഫലസ്തീനിന്റെ അവകാശങ്ങൾ വകവെച്ചു നൽകാനും റാലിയിൽ കുഞ്ഞു ശബ്ദമുയർത്തി. സേവ് ഫലസ്തീൻ പ്രക്കാഡുകൾ റാലിക്ക് കൂടുതൽ ശ്രദ്ധ നേടി.