ജബ്ബാർ ഹാജിയെ വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല കമ്മറ്റി ആദരിച്ചു
എടവണ്ണപ്പാറ: ഭിന്ന ശേഷിക്കാരുടെയും കിടപ്പു രോഗികളുടേയും ഉന്നതിയും പുരോഗതിയും ലക്ഷ്യമിട്ട് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിൻ്റെ കീഴിൽ മുണ്ടക്കുളത്ത് സ്ഥാപിക്കുന്ന ഭിന്നശേഷി സൗഹൃദ സൗധത്തിൻ്റെ ഉപജ്ഞാതാവും ഡയാലിസിസ് സെൻറർ ചെയർമാനുമായ PA ജബ്ബാർ ഹാജിയെ ഭിന്ന ശേഷിക്കാരുടെ അംഗീകൃത സംലട നയായ വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം ജില്ല കമ്മറ്റി ആദരിച്ചു വാഴക്കാട് പ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ ഉപഹാരം സമർപ്പിച്ചു
എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗം ഭീരമായ ചടങ്ങിൽ വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം അദ്ധ്യക്ഷം വഹിച്ചു ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതസ് ഉൽഘാടനം ചെയ്തു ചീക്കോട് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.പി. സഈദ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നസീമ, ആയിശ മാരാത്ത്, വോയ്സ് ഓഫ് ഡിസേബ്ൾഡ് ജില്ലാ കോഡിനേറ്റർ അനീസ് ബാബു വൈ :പ്രസിഡണ്ട് , ബീരാൻ കുട്ടി മുതുവല്ലൂർ, ഫൈസൽ ബാബു കാവനൂർ, ജാഫർ ഓവട്ടൂർ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻ്റ് കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി അസൈനാർ കൊളമ്പലം , കെ.എം.കുട്ടി വാഴക്കാട്, അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുഹറ ടീച്ചർ അരീക്കോട്, മുതലായവർ ആശംസകൾ നേർന്നു സഫിയ വാവൂർ സ്വാഗതവും ജമീല ഊർങ്ങാട്ടിരി നന്ദിയും പറഞ്ഞു