ഇടുക്കിയിൽ മരണവീട്ടിൽ സംഘർഷം, യുവാവിന് കുത്തേറ്റു; കേരള കോൺഗ്രസ്(എം) സംസ്ഥാന നേതാവ് കസ്റ്റഡിയിൽ

Kerala Congress(M) state leader Jinson Pouvvath in custody as a youth stabbed during a clash over political parties at a funeral in Nedumkandam, Idukkiനെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. പ്രതി ജിൻസൺ പൗവ്വത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ ഗ്രാമപഞ്ചായത്ത് അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് ജിൻസൺ.

ഇന്നലെ രാത്രിയാണു സംഭവം. നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. വീടിനു പുറത്ത് പാതയോരത്ത് നിന്നു സംസാരിക്കുന്നതിനിടയിൽ രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചത് തർക്കത്തിലേക്കു നീണ്ടു. തർക്കം അടിപിടിയിലേക്കു നീങ്ങിയതോടെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഫ്രിജോയെ ജിൻസൺ വയറിനു കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായാണു വിവരം.

Kerala Congress(M) state leader Jinson Pouvvath in custody as a youth stabbed during a clash over political parties at a funeral in Nedumkandam, Idukki

Leave a Reply

Your email address will not be published. Required fields are marked *