സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി. ഇന്നലെ പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
Also Read: സ്വർണവില സർവ്വകാല റെക്കോർഡിൽ;
ഡിസംബർ 29ന് കേരളത്തിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വില. പവന് 46,480 രൂപയായി ആണ് വില കുതിച്ചത്. ഗ്രാമിന് 5810 രൂപയായിരുന്നു വില.
അതേസമയം വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 82.50 രൂപയും എട്ടു ഗ്രാം സ്വർണത്തിന് 660 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 82,500 രൂപയായി വില ഉയർന്നു.