ഇന്ത്യൻ മഹാസമുദ്രത്തിൽ ഇസ്രായേൽ ചരക്കുകപ്പലിന് നേ​രെ ഡ്രോൺ ആക്രമണം

kerala, Malayalam news, the Journal,

ഇസ്രായേൽ ചരക്കുകപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിലും ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ ​വെച്ചുണ്ടായ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ട്. നാവികർക്കോ,യാത്രികർക്കോ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാവിക ഏജൻസികളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം കപ്പലിന് തകരാറുണ്ടായതായും തീപിടിച്ചതായും റിപ്പോർട്ടുണ്ട്. തീ പിന്നീട് അണച്ചു.

Also Rad: വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ പ്രസിഡന്റ്; ഹമാസിന്റെ മറുപടി നിർണായകം

 

ലൈബീരിയൻ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ചരക്ക് കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആൻഡ് മാരിടൈം, സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ റിപ്പോർട്ട് ചെയ്തു.ഡ്രോൺ ആക്രമണമുണ്ടായതിന് പിന്നാലെ കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Also Read: ബന്ദികളെ കണ്ടുപിടിക്കാനായി നിയോഗിക്കപ്പെട്ട ഇസ്രായേൽ സൈനിക യൂണിറ്റിന്റെ തലവൻ കൊല്ലപ്പെട്ടു

 

​​ചെങ്കടലിലുടെ കടന്നുപോകുന്ന ഇസ്രായേൽബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ പിടിച്ചെടുക്കുന്നതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ ആക്രമം ഇസ്രായേലിന് കൂടുതൽ വെല്ലുവിളിയാണുയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *