തൃശൂരില്‍ 70 കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

തൃശൂർ: പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്.

ഏലിയാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫോൺ പൊട്ടിത്തെറിച്ച് തീ പടരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പറത്തുവന്നു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചായ കുടിക്കാനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

തീ ഷർട്ടിലേക്കുൾപ്പെടെ ആളിപ്പടർന്നെങ്കിലും ഫോൺ പെട്ടന്ന് പുറത്തെടുത്തതിനാൽ വലിയ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം. മറ്റുള്ളവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു.

 

 

A 70-year-old man’s mobile phone exploded in his pocket in Thrissur

Leave a Reply

Your email address will not be published. Required fields are marked *