കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകക്കേസിൽ വഴിത്തിരിവ്
മലപ്പുറം: കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകക്കേസിൽ മഞ്ചേരി കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെച്ചു. പുതിയ തെളിവുകൾ ലഭിച്ചതിനാൽ തുടരന്വേഷണം നടത്തണമെന്ന് പൊലീസ് കോടതിയെ അറിയിച്ചതിനാലാണ് വിചാരണ നിർത്തിയത്.Kizhissery
കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസിലാണ് നടപടി.
വിചാരണക്കിടെ തുടരന്വേഷണം നടത്തുന്നത് അപൂർവ്വം. 2023 മേയ് 13നായിരുന്നു സംഭവം. അര്‍ധരാത്രിയില്‍ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്‌സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മോഷണത്തിനായെത്തിയ പ്രതി കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രതിഭാഗം വാദം.