കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ബഹിരാകാശ വാരാചരണത്തിന് വർണ്ണാഭമായ പരിസമാപ്തി.

മുക്കം: കൊടിയത്തൂർ ജി എം യുപി സ്കൂളിൽ ഒരാഴ്ചയായി നടന്നുവരുന്ന ബഹിരാകാശ വാരാചരണത്തിന് സമാപനമായി. 1957 ഒക്ടോബർ നാലിന് റഷ്യയുടെ സ്‌ഫുടനിക് വിക്ഷേപിച്ചതിന്റെ ഭാഗമായാണ് എല്ലാവർഷവും ഒക്ടോബർ 4 മുതൽ ഒരാഴ്ചക്കാലം ലോക ബഹിരാകാശ വാരം ആയി ആചരിക്കുന്നത്. ചാന്ദ്രയാൻ മൂന്നിന്റെയും ആദ്യ ത്യ എൽ 1 ന്റെയും വിജയകരമായ വിക്ഷേപണം ഈ വർഷത്തെ ബഹിരാകാശ വാരാചരണത്തിന് തിളക്കം വർദ്ധിപ്പിച്ചു . ഒക്ടോബർ നാല് മുതൽ ആരംഭിച്ച ബഹിരാകാശ വാരാചരണത്തി ൻ്റെ ഭാഗമായി കൊടിയത്തൂർ ജി എം യു പി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഐ എസ് ആർ ഒ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് വിഭാഗം മാനേജറും സീനിയർ ശാസ്ത്രജ്ഞനുമായ സി നന്ദകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവിധതരം റോക്കറ്റുകളും അവയുടെ പ്രത്യേകതകളും ചാന്ദ്രയാൻ, ആദിത്യാ വിക്ഷേപണവും ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ നടന്ന ഡെമോൺസ്ട്രേഷൻ ക്ലാസ്സിൽ വിശദീകരിച്ച് നൽകി. ഐ എസ് ആർ ഒ യുടെ നേതൃത്വത്തിൽ ബഹിരാകാശ പേടകങ്ങളുടെ വൈവിധ്യമാർന്ന ചിത്ര പ്രദർശന വും ഇതോടനുബന്ധിച്ച് നടന്നു. ഒക്ടോബർ നാലിന് ആരംഭിച്ച ബഹിരാകാശ വാരാചരണ തതിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ ആയി പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, പ്രശ്നോത്തരി, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറിയുന്നു. സമാപന യോഗത്തിൽ ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, സീനിയർ അസി. എം.കെ. ഷക്കീല , അനിൽ കുമാർ, അധ്യാപകരായ വളപ്പിൽ റഷീദ്, എം പി ജസീ ദ, വി സുലൈഖ, കെ അബ്ദുൽ ഹമീദ്, വി സജിത്ത്, എം അനിൽകുമാർ, ഐ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *