അയല്‍വാസിയുമായുള്ള തര്‍ക്കം; മൂന്നുവയസുകാരനെ സ്ത്രീ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാഷിംഗ് മെഷീനില്‍ ഒളിപ്പിച്ചു
തിരുനെല്‍വേലിയില്‍ മൂന്ന് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അയല്‍വാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. (3-Year-Old Killed, Body Found In Neighbour’s Washing Machine In Tamil Nadu)
തിരുനെല്‍വേലി രാധാപുരം സ്വദേശികളായ വിഘ്‌നേഷ് – രമ്യ ദമ്പതികളുടെ മകന്‍ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ തങ്കത്തെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് കുട്ടിയെ കാണാതായത്. സമീപത്തെല്ലാം നാട്ടുകാര്‍ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്നാണ് 12 മണിയോടെ പൊലീസില്‍ പരാതി നല്‍കിയത്.
അശാന്തമായി മണിപ്പൂർ: വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം; ഡ്രോൺ ആക്രമണം
അതിനിടെ പ്രദേശത്ത് സ്ഥിരം വഴക്കിടുന്ന തങ്കത്തിന്റെ വീട്ടില്‍ പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് പൊലീസെത്തി വീട്ടിനുള്ളില്‍ തെരഞ്ഞത്. ബെഡ്ഷീറ്റ് കൊണ്ട് മൂടി വാഷിങ് മെഷീനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. പുറത്ത് കളിച്ചിരുന്ന കുട്ടിയെ എടുത്തു കൊണ്ട് വന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തങ്കം പൊലീസിനോട് സമ്മതിച്ചു. മകന്‍ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം കുഴിച്ചിടാനായി വീടിന് സമീപത്തെ തെങ്ങിന്‍ ചുവട്ടില്‍ ഇവര്‍ കുഴിയും എടുത്തിരുന്നു.