തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

Another tiger attack in Valparai; Child killed by tiger

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബിൾ അലൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *