മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കേരള സർക്കാർ ഹോമിപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും ഹോമിപ്പതി ഡിസ്‌പെൻസറിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ ബാബു പോലുകുന്നത് സ്വാഗതവും ആയിഷ ചേലെപ്പുറം, ഫസൽ റഹ്മാൻ തുടങ്ങിയവർ ആശംസ അറിയിച്ചു.