ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം (ഗോതമ്പ റോഡ്) സ്വദേശി മരിച്ചു.

kerala, Malayalam news, the Journal,

ദോഹ: വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി മരിച്ചു. ഗോതമ്പ റോഡ് മുറത്തുമൂലയിൽ ജസീർ (42) ആണ് ഖത്തറിൽ മരിച്ചത്. തോണിച്ചാൽ ബഷീർ-സുബൈദ ദമ്പതികളുടെ മകനാണ്.

ജനുവരി മൂന്നിന് വൈകിട്ട് നാലു മണിക്ക് ജസീർ ഓടിച്ച ടാങ്കർ അബൂ നഖ്‌ല സ്ട്രീറ്റിൽ മറ്റൊരു ടാങ്കറിനു പുറകിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജസീർ തെറിച്ചു വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഹമദ് ആശുപ്രതി മോർച്ചറിയിലാണ് നിലവിൽ മൃതദേഹം. കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഭാര്യ: റസീന. മക്കൾ: ഫാത്തിമ റജ (മമ്പാട് കോളേജിൽ ബിരുദ വിദ്യാർഥിനി), നജ ഫാത്തിമ (കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂൾ വിദ്യാർഥിനി), ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂൾ മൂന്നാം ക്ലാസ്). സഹോദരിമാർ: സറീന, റഹീന, റസ്ല

Leave a Reply

Your email address will not be published. Required fields are marked *