തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കടയ്ക്കാവൂരിൽ 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

A Plus One student was beaten up by a gang for staring; a case has been registered against 13 Plus Two students in Kadakkavoor

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.

പ്ലസ് ടു വിദ്യാർത്ഥികളാണ് മർദിച്ചത്. കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *