മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച്1 എൻ1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ മരണകാരണം ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതോടെ മരണകാരണം എച്ച്1എൻ1 എന്ന് വ്യക്തമാകുകയായിരുന്നു.
മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്.