പത്തുവയസ്സുകാരി പനി ബാധിച്ച് മരിച്ചു

കൊടിയത്തൂർ: എരിഞ്ഞിമാവ് തെഞ്ചീരി പറമ്പിൽ ദിൽഷ (10) പനി ബാധിച്ച് മരിച്ചു. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

 

എരിഞ്ഞിമാവ് അപെക്സ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. പിതാവ്: നിസാം (ഇ.എം.വി ടിപ്പർ സർവിസ്). മാതാവ്: സജില. സഹോദരങ്ങൾ: റയാൻ, റിഷാൻ (ഇരുവരും അപെക്സ് സ്കൂൾ, എരിഞ്ഞിമാവ്പത്തുവയസ്സുകാരി പനി ബാധിച്ച് മരിച്ചു).

Leave a Reply

Your email address will not be published. Required fields are marked *