സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി

 

സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് കേരള ഹൈക്കോടതി. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു.

സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.

ഈ വർഷം ഇതുവരെ 860 കാൽനടക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ വ്യക്തമാക്കി. കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നൽകി. കാൽനട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാൻ ആവില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *