നടി ഹണി റോസിന്‍റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

Actress Honey Rose's Complaint; Bobby Chemmannur in custody

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും.

ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിൽ സന്തോഷമുണ്ടെന്ന് ഹണി റോസ് മീഡിയവണിനോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഉടനടി നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബോബി ചെമ്മണ്ണൂരിന്‍റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായരീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്‍റെ പരാതിയിലുണ്ട്. നടിയെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *