റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ നേരിട്ട് സര്‍വീസ് തുടങ്ങി
റാസല്‍ഖൈമ: എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു. നേരിട്ടുള്ള സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസ് ഉണ്ടായിരിക്കുക.
ബുധന്‍, വെള്ളി ദിവസങ്ങളില്‍ യുഎഇ സമയം ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ജി9 728 എയര്‍ അറേബ്യ വിമാനം രാത്രി 8.10ന് കോഴിക്കോട്ടെത്തും. ഇതേ ദിവസങ്ങളില്‍ രാത്രി 8.50 ന് കോഴിക്കോട് നിന്ന് മടങ്ങുന്ന എയര്‍ അറേബ്യ ജി9 729 വിമാനം രാത്രി 11.25ന് റാസല്‍ഖൈമയിലെത്തും.
ഞായറാഴ്ചകളില്‍ രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന ജി9 728 വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. ഞായറാഴ്ച കോഴിക്കോട് നിന്ന് വൈകിട്ട് 4.50 ന് പുറപ്പെടുന്ന ജി9 729 വിമാനം 7.25ന് റാസല്‍ഖൈമയിലെത്തും