അധ്യാപക ദിനത്തിൽ ‘ഗുരു ചൈതന്യ’മൊരുക്കി അൽ – അൻവാർ

കുനിയിൽ : അധ്യാപക ദിനത്തോടനുബന്ധിച്ച് കുനിയിൽ അൽ – അൻവാർ സ്ക്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 70 വയസ്സിന് മുകളിലുള്ള പൂർവ്വ കാല അധ്യാപകരെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഗഫൂർ കുറുമാടൻ നിർവഹിച്ചു. കെ.മുഹമ്മദ് അൻ വാരി, പി.പി.മുഹമ്മദ് മാസ്റ്റർ, ഫക്രുദ്ദീൻ മാസ്റ്റർ, വി.പി.സമദ് മാസ്റ്റർ, കെ.ടി. മഹമ്മൂദ് മാസ്റ്റർ, പി.കെ.അബ്ദുറ ഹിമാൻ മാസ്റ്റർ, വീരാൻ കുട്ടി മാസ്റ്റർ, റുഖിയ ടീച്ചർ, കെ.ടി. ആയിഷ ടീച്ചർ തുടങ്ങിയ പൂർവ്വ കാല അധ്യാപകരെയാണ് ആദരിച്ചത്. അനുഭവങ്ങൾ പങ്കു വെക്കൽ ചടങ്ങ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നവ്യാനുഭവമായി. ചടങ്ങിൽ കൺവീനർ എം.കെ. അബ്ദുൽ മജീദ് സ്വാഗതം ആശംസിച്ചു. യു.പി.വിഭാഗം പ്രധാനാധ്യാപകൻ കെ. യൂസുഫ് അധ്യക്ഷനായിരുന്നു. ഹൈസ്ക്കൂൾ വിഭാഗം പ്രധാനാധ്യാപകൻ കെ ചന്ദ്രദാസ് അധ്യാപക ദിന സന്ദേശം കൈമാറി. കെ.കെ. മുസതഫ, കെ.കെ. ജാഹർ , ശിഫ കെ.ടി,നഫ് ലത്ത്.കെ, സുനീറ വി. നസീം വി . നജ പർവ്വീൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *