ആലുക്കൽ തേൻ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ആലുക്കൽ പുതുതായി പ്രവർത്തനം ആരംഭിച്ച തേൻ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൈ പി സുലൈഖ എന്നിവർ ഉത്പന്നതിന്റെ ആദ്യ വിപണനം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി അൽമോയ റസാഖ്, ഫാത്തിമ എന്നിവർക്ക് നൽകി നിർവഹിച്ചു. മിഷനറി സ്വിച്ച് ഓൺ കർമ്മം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വിജി വിജയൻ നിർവഹിച്ചു.