കോഴിക്കോട്ട് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചു

Ambulance in Kozhikode caught fire and the patient was burnt to death

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിൻ്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലൻസാണ് കത്തിയത്.

പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് ട്രാൻസ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *