സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം ; മസ്തിഷ്ക മരണം മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്

Another post-mortem organ donation in the state;

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം.അപകടത്തെ തുടർന്ന് ചികിത്സയിലായിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജിജിൻ്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. മരിച്ച ജിജിൻ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ലർക്ക് ആണ്.

ജിജിനും സുഹൃത്തും വാഹനത്തിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ പുറകിലാണ് ജിജിൻ യാത്ര ചെയ്തിരുന്നത്. കല്ലമ്പലം ജം​ഗ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ ജിജിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനത്തിന് താൽപര്യമുണ്ടോ എന്ന് ചോ​ദിച്ചപ്പോൾ ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. ജിജിന്റെ ഭാര്യ പിതാവ് മുമ്പ് അമ്മയിൽ നിന്ന് കരൾ സ്വീകരിച്ച വ്യക്തിയാണ്.

ഹൃദയം ഇന്ന് പുലർച്ചെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരൾ, ഒരു കിഡ്നി എന്നിവയും കിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഒരു കിഡ്നി മെഡിക്കൽ കോളജിൽ തന്നയാണ് മാറ്റിവെക്കുക. കോർണിയ കണ്ണാശുപത്രിയിലേക്കാണ് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *