വീണ്ടുമൊരു പെരുമഴകാലം
ജാതിയില്ലാ
മതമില്ലാ
വികൃതമാക്കിയ പ്രകൃതിയുടെ
വികൃതിയാണ് പ്രളയമെങ്കിൽ
മറഞ്ഞു പോയൊരു മഴക്കാലത്തെ
പേടിപ്പെടുത്തുന്ന വന്യത മനസ്സിൽ.
തെളിഞ്ഞു വന്നു ഒരു പെരുമഴക്കാലത്തെ
മണ്ണിൽ ചെളി കൂമ്പാരങ്ങൾ പുഴകളിലിറങ്ങിയ……
തീരങ്ങളിലടിഞ്ഞ…
ചീഞ്ഞളിഞ്ഞ ജഡങ്ങൾ
പുഴുക്കൾ നുരക്കുന്നു
ദാഹിച്ചു വലഞ്ഞവർ…..
വിശപ്പിന്റെ വിലയറിഞ്ഞവർ…
നദികളിലെ വെള്ളം മോന്തുന്നു…
വീണ്ടുമൊരു പെരുമഴക്കാലം ..
ഇടിയും മിന്നലും കാറ്റും മഴയുമെല്ലാം
മലകൾ വഴി
നദികളിലേക്കിറങ്ങുമോ…?
നദികൾ നിറഞ്ഞ്
കരകവർന്നൊടുക്കുമോ….?
ഗ്രാമവും ജീവിതവുമെല്ലാം
പ്രകൃതിയുടെ പ്രതികാരത്തിലൊടുങ്ങുമോ….?
ബജില.വി.പി
ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ്