അരീക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.
അരീക്കോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും, സ്കൂൾ ഗേറ്റ്, ടോയ് ലറ്റ് ബ്ലോക്ക് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം.പി ശരീഫ ടീച്ചർ നിർവ്വഹിച്ചു.(Areekode Govt. Various projects were inaugurated in the Higher Secondary School.)|Various projects were inaugurated.ഈ വർഷം യുഎസ്എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് പട്ടാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റംലത്ത് വെള്ളാരി, എസ്എംസി ചെയർമാൻ കെ.സുരേഷ് ബാബു, ടി.പി ഉമ്മർ, റഷീദ് തലേക്കര എന്നിവർ സംസാരിച്ചു. പ്രിൻസിപാൾ സി.എ. മുഫീദ സ്വാഗതവും ഹെഡ്മാസ്റ്റർ ദാവൂദ് പി.പി നന്ദിയും പറഞ്ഞു.