അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ;ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്
അരീക്കോട്:പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം 2022-23 വർഷത്തെ പുരസ്‌കാരങ്ങളിൽ മലപ്പുറം ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ, യൂണിറ്റ് അവാർഡുകൾ കരസ്ഥമാക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ.

സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ മുഹ്സിൻ ചോലയിലാണ് മികച്ച പ്രോഗ്രാം ഓഫീസർ
മൂന്നു വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡുകൾ ലഭിച്ചത്.

മുൻപ് രണ്ടു തവണ മലപ്പുറം ജില്ലയിലെ മികച്ച NSS യൂണിറ്റിനും, പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്ക്കാരം സ്‌കൂളിന് ലഭിച്ചിരുന്നു.
വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ കര നെൽകൃഷി, ജൈവ നെൽകൃഷി എന്നിവ നടത്തിയതും,അതിഥി തൊഴിലാളിയുടെ കുടുംബത്തിന് വീടു നിർമ്മിച്ചു നൽകിയതും,വിദ്യാർത്ഥികൾ അച്ചാർ നിർമ്മിച്ചു അതിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചു വിവിധങ്ങളായ ജീവ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയതും,സമൂഹത്തിൽ വളർന്നു വരുന്ന ലഹരി വിപത്തിനെതിരെ മുൻ എക്സ്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിനെ അണിനിരത്തി അരീക്കോട് ടൗണിൽ മനുഷ്യ ചങ്ങല തീർത്തതും,ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളും,പ്രൈമറി വിദ്യാലയങ്ങളുടെ ലൈബ്രറി ശാക്തീകരണത്തിനായി ‘അക്ഷര സമ്മാനം’ പദ്ധതിയിലൂടെ അര ലക്ഷ ത്തോളം രൂപയുടെ പുസ്തകങ്ങൾ നൽകിയതും,കുട്ടികൾ വിളയിച്ച നെല്ല് വിറ്റ് അതിലൂടെ കിട്ടിയ തുക മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് നൽകിയതും സ്‌കൂളിനെ അവാർഡിനർഹമാക്കി.