സംവിധാൻ യാത്രയ്ക്ക് അരീക്കോട്ട് പ്രൗഢ ഗംഭീരമായ സ്വീകരണം

അരീക്കോട്: എസ്എസ്എഫ് ദേശീയ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച സംവിധാൻ യാത്രയ്ക്ക് അരീക്കോട്ട് പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി.(Arikot Praudha grand reception for Samvidhan Yatra)|Samvidhan Yathra.കേരളത്തിലെ ഏക സ്വീകരണ കേന്ദ്രമായിരുന്നു അരീക്കോട്. വൈകിട്ട് അഞ്ചിന് അരീക്കോട് എത്തിയ യാത്ര സംഘത്തെ പുത്തലം മുതൽ പതിനായിരം പതാക വാഹകരുടെ അകമ്പടിയോടെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്ലിയാർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ജാതാ നായകൻ ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി തുങ്ങിയവർ സംസാരിച്ചു. കശ്മീരിൽ നിന്ന് ആരംഭിച്ച യാത്ര മുപ്പതാം ദിനമായ ഇന്ന് ബാംഗ്ലൂരിൽ സമാപിക്കും. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ളവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *