ഒമാനൂർ GVHSS ൽ അടൽ തിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിൽ ശാസ്ത്രവബോധവും അഭിരുചിയും വളർത്തുക അവരെ ഭാവിയിലെ യുവശാസ്ത്രജ്ഞരായി വാർത്തെടുക്കുക തുടങ്ങിയ വൈവിധ്യമാർന്ന ലക്ഷ്യങ്ങളുമായി കേന്ദ്ര ഗവണ്മെൻറ് സഹായത്തോടെ ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അടൽ തിങ്കറിംഗ് ലാബ് ഒരുങ്ങി.(Atal Thinking Lab inaugurated at Omanur GVHSS)| Lab inaugurated. പ്രസ്തുത ലാബിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് പുനരുദ്ധാരണം ചെയ്ത് നിർമ്മിച്ചു കെട്ടിടത്തിൻറെ ഉദ്ഘാടനവും, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ബാത്റൂം ഉദ്ഘാടനവും ഇന്നലെ (23.09.23 ശനി) 3 മണിക്ക് സ്കൂളിൽ വെച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ പുതിയ ലാബിന്റെ ഉദ്ഘാടനം ഹൈസ്കൂൾ HM ലത പിയും, സ്കൂളിന്റെ ബാത്റൂം ഉദ്ഘാടനം അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഗഫൂർ ഹാജിയും നിർവഹിച്ചു. hss പ്രിൻസിപ്പാൾ സുനിത പി സി സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ്‌ പി കെ ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പ്രൊജക്റ്റ്‌ കൺവീനർ uk മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *